ദയാഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ വൈകി; വധശിക്ഷ ജീവപര്യന്തമായി കുറച്ചു

Webdunia
ബുധന്‍, 1 മെയ് 2013 (16:35 IST)
PRO
രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ വൈകിയതിനെ തുടര്‍ന്ന് സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. വധക്കേസില്‍ ശിക്ഷ ലഭിച്ച അസം സ്വദേശി മഹീന്ദ്രനാഥ് ദാസിനാണ് ശിക്ഷാ ഇളവ് നല്‍കിയത്.

1999 ലാണ് ദാസ് ശിക്ഷിക്കപ്പെടുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങിയ ഇയാള്‍ ഒരു കൊലപാതകം കൂടി വീണ്ടും നടത്തിയിരുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമായി ഇത് കണക്കിലെടുത്താണ് സുപ്രീം കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദയാ ഹര്‍ജ്ജിയില്‍ തീര്‍പ്പാകാത്തത് കണക്കിലെടുത്താണ് വധശിക്ഷ ഇപ്പോള്‍ ജീവപര്യന്തമാക്കി കുറച്ചത്.