തെലങ്കാനയില്‍ പ്രതിഷേധം: 18 എം‌പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

WEBDUNIA
വ്യാഴം, 13 ഫെബ്രുവരി 2014 (15:49 IST)
PRO
PRO
തെലുങ്കാന ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ച 18 എംപിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തു. ടിഡിപി എംപി നാരായണ റാവു കൈയില്‍ കരുതിയിരുന്ന വിഷം കഴിച്ച്‌ സഭയ്‌ക്കുള്ളില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് ഏറെ സംഘര്‍ഷത്തിനിടയാക്കി‌. വിഷം ഉള്ളില്‍ച്ചെന്ന ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഉടന്‍തന്നെ ആശുപത്രിയിലേയ്‌ക്ക് മാറ്റി‌. ശക്‌തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ മൂന്നു മണിവരെ സഭ നിര്‍ത്തിവെച്ചു.

രാവിലെ സഭാനടപടികള്‍ ആരംഭിച്ചതു മുതല്‍ കടുത്ത പ്രതിഷേധ നടപടികളുമായി ആന്ധ്രാ എംപിമാര്‍ രംഗത്തെത്തിയിരുന്നു. സഭയ്‌ക്കുള്ളില്‍ കുരുമുളക്‌ സ്‌പ്രേ പ്രയോഗിക്കുകയും ബഹളത്തിനിടെ മറ്റ്‌ എംപിമാര്‍ക്ക്‌ നേരെ കത്തി വീശുകയും ചെയ്‌തു. കയ്യാങ്കളി ശക്‌തമായതിനെ തുടര്‍ന്നായിരുന്നു രാവിലെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്‌.

ഉച്ചയ്‌ക്കുശേഷം വീണ്ടും സഭാനടപടികള്‍ ആരംഭിച്ചുവെങ്കിലും പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന്‌ സഭ മൂന്നുമണിവരെ നിര്‍ത്തിവെച്ചതായി സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.