തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; വെടിവെപ്പില്‍ അഞ്ചു മരണം

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2013 (14:50 IST)
PRO
PRO
അസമില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഇതെ തുടര്‍ന്നുണ്ടായ പോലിസ് വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. ഗോല്‍പാര ജില്ലയില്‍ മേഖലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ചവര്‍ക്കാണ് വെടിയേറ്റത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സിആര്‍പിഎഫ് ജവാനെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങളും അക്രമകാരികള്‍ നശിപ്പിച്ചു.