തീവണ്ടിയപകടം: മരണം ഏഴായി

Webdunia
ബുധന്‍, 29 ഏപ്രില്‍ 2009 (09:37 IST)
ചെന്നൈക്കടുത്ത്‌ വ്യാസര്‍പടിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
ചെന്നൈ-തിരുവള്ളൂര്‍ പാസഞ്ചര്‍ തീവണ്ടി ആരക്കോണത്ത് നിന്ന് വരികയായിരുന്ന ചരക്കു തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഈ പാതയിലുള്ള തീവണ്ടിഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ ചെന്നൈയില്‍ എത്തുന്ന ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ പിടിച്ചിട്ടിരിക്കുകയാണ്. അപകടകാരണം ദക്ഷിണറേയില്‍വേ പരിശോധിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.