തിഹാറിലെ പ്രമുഖര്‍ക്ക് മധുരമൂറുന്ന നവവര്‍ഷം!

Webdunia
തിങ്കള്‍, 2 ജനുവരി 2012 (09:05 IST)
PRO
PRO
അഴിമതിക്കേസുകളില്‍പ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി എ രാജയും സുരേഷ് കല്‍മാഡിയും 2012-നെ വരവേറ്റത് ജയില്‍ അധികൃതര്‍ നല്‍കിയ മധുരം കഴിച്ചായിരുന്നു. ജയിലില്‍ ഉച്ചയ്ക്ക് സ്പെഷ്യല്‍ ലഞ്ച് ഒരുക്കിയിരുന്നു. ഹല്‍‌വാ, പനീര്‍, ഖീര്‍, പൂരി, പുലാവ് എന്നിങ്ങനെയുള്ള വിഭവങ്ങളാണ് തയ്യാറാക്കിയത്.

ഇരുവരും ടെലിഫോണിലൂടെ വീട്ടുകാരുമായി കുശലാന്വേഷണം നടത്തി. സഹതടവുകാര്‍ക്ക് പുതുവര്‍ഷം ആശംസിക്കുകയും ചെയ്തു. നന്നായി പെരുമാറുന്ന തടവുകാര്‍ക്ക് മാത്രമേ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കിയുള്ളൂ. തിഹാറില്‍ 12,000ലധികം തടവുകാര്‍ ഉണ്ട്.

ടുജി അഴിമതിയുമായി ബന്ധപ്പെട്ട് 2011 ഫെബ്രുവരിയിലാണ് രാജ അറസ്റ്റിലായത്. കോമണ്‍‌വെല്‍ത്ത് അഴിമതിക്കേസില്‍ പ്രതിയായ കല്‍മാഡി ഏപ്രിലില്‍ ആണ് തിഹാറില്‍ എത്തിയത്.