തിഹാര്‍ ജയിലില്‍ തടവുപുള്ളിയെ സഹതടവുകാര്‍ കുത്തിക്കൊന്നു

Webdunia
തിങ്കള്‍, 11 മെയ് 2015 (17:35 IST)
തിഹാര്‍ ജയിലില്‍ തടവു പുള്ളിയെ കുത്തിക്കൊന്നു. അജയ് എന്ന തടവുകാരനാണ് സഹതടവുകാരുടെ കുത്തേറ്റു മരിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു സംഭവം.
 
സഹതടവുകാരായ മൂന്നു പേര്‍ ചേര്‍ന്നാണ് അജയ് എന്ന തടവുകാരനെ കുത്തിക്കൊന്നത്.
 
സുമിത്, രാകേഷ്, രാമന്‍ എന്നിവരാണ് കൊലപാതകത്തില്‍ പങ്കാളികളായവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.
 
ക്രൈം സംഘവും ഫോറന്‍സിക് സംഘവും പൊലീസിന് ഒപ്പമുണ്ട്.