തലയറുത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

Webdunia
വെള്ളി, 4 ഏപ്രില്‍ 2014 (14:42 IST)
PRO
തലയറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ നഗ്ന മൃതദേഹം ബാഗിനുള്ളില്‍ കണ്ടെടുത്തു. ഡല്‍ഹിയിലെ ജാനക്‍പുരി പ്രദേശത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

30-35 വയസിനുള്ളില്‍ പ്രായം തോന്നിക്കുന്ന യുവതിയെ മാനഭംഗത്തിനുശേഷം കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ശരീരത്ത് മറ്റ് മുറിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ലയെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീയെ മാനഭംഗം ചെയ്ത് കൊന്നതിനുശേഷം ജനക്‍പുരിയിലെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചിരിക്കാന്‍ എന്ന നിഗമനത്തിലാണ് പൊലീസ്. സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.