തമിഴ്നാട്ടില്‍ ഓ‍ട്ടോറിക്ഷകളില്‍ ജിപിഎസ്‌ സംവിധാനം

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (15:18 IST)
PRO
PRO
തമിഴ്നാട്ടില്‍ ഓ‍ട്ടോറിക്ഷകളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്‌) സംവിധാനത്തോട് കൂടിയ മീറ്ററുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഓ‍ട്ടോറിക്ഷകളില്‍ ഈ സംവിധാനം നടപ്പാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് ജിപിഎസ്‌ മീറ്ററുകള്‍ ഓ‍ട്ടോകളില്‍ ഘടിപ്പിക്കുക. ജിപിഎസ്‌ സംവിധാനം വഴി ഓ‍ട്ടോ സഞ്ചരിക്കുന്ന വഴിയും മറ്റും കൃത്യമായി അറിയാനാകും. യാത്രയ്ക്കിടെ എന്തെങ്കിലും അപകടമുള്ളതായി തോന്നിയാല്‍ ഉടന്‍ പൊലീസില്‍ സന്ദേശമെത്തിക്കാനുളള സംവിധാനവും ജിപിഎസ്‌ മീറ്ററിലുണ്ടായിരിക്കും.

യാത്ര അവസാനിക്കുമ്പോള്‍ മീറ്ററില്‍നിന്നു ബില്ലിന്റെ പ്രിന്റ്‌ ലഭിക്കും. അതിനാല്‍ യാത്രക്കാരെ ഇനി കബളിപ്പിക്കാന്‍ സാധിക്കില്ല. ബില്ലില്‍ സഞ്ചരിച്ച ദൂരവും മറ്റു യാത്രാവിവരങ്ങളുമുണ്ടാകും.

അമിത ചാര്‍ജ്‌ ഈ‍ടാക്കുന്ന ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ്‌ റദ്ദാക്കുന്നത്‌ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിയിട്ടുണ്ട്.