'തന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് എതിരഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല’: യോഗി ആദിത്യനാഥ്

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (13:01 IST)
അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ക്ക് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ക്ക് എതിരഭിപ്രായം പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നും യോഗി പറഞ്ഞു. ദീപാവലി ദിനത്തില്‍ ഭക്തര്‍ക്ക് വേണ്ട വിധത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് താന്‍ അയോധ്യയിലെത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.
 
രാവണനെ വധിച്ച് തിരികെ പുഷ്പക വിമാനത്തിലെത്തിയ രാമനേയും സീതയേയും ലക്ഷ്മണനയേും രാജ്യം സ്വീകരിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് അയോധ്യയില്‍ ദീപാവലി നടത്തിയത്. ഇതിഹാസ കഥാപാത്രങ്ങളായി വേഷമിട്ട കലാകാരന്മാര്‍ ആഘോഷം നടക്കുന്ന രാം കഥ പാര്‍ക്കിലെത്തിയത് ഹെലികോപ്ടറിലായിരുന്നു. രാജകീയ വേഷവിധാനങ്ങളോടെ ഹെലികോപ്ടര്‍ ഇറങ്ങിയ രാമനയേും സംഘത്തേയും സ്വീകരിച്ച് ആനയിച്ചത് മുഖ്യമന്ത്രി ആദിത്യനാഥ് നേരിട്ടായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article