തനിക്കെതിരെ കേസെടുത്തതില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി രംഗത്ത്. കേസ് ഭരണഘടനാ വിരുദ്ധമാണെന്ന് മൊയ്‌ലി പറഞ്ഞു. പ്രകൃതിവാതക വിലകൂട്ടാന്‍ ചട്ടവിരുദ്ധമായ അനുമതി നല്‍കിയെന്ന് ആരോപിച്ചായിരുന്നു മൊയ്‌ലിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ കേസെടുത്തത്.
മൊയ്‌ലിക്ക് പുറമെ മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റക്കെതിരേയും കേസ് എടുത്തിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പ്രകൃതിവാതക വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും മൊയ്‌ലി പറഞ്ഞു.
നേരത്തെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ വീരപ്പ മൊയ്‌ലിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു,