രൂപയുടെ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഡീസല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷം വില വര്‍ധനവുണ്ടായേക്കുമെന്നാണ് കരുതുന്നത്.
മന്ത്രിസഭ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. വില കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു.