ഡല്‍ഹി പെണ്‍കുട്ടിയുടെ പേരില്‍ ട്രെയിന്‍

Webdunia
വ്യാഴം, 14 മാര്‍ച്ച് 2013 (16:01 IST)
PTI
PTI
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്ക് ട്രെയിന്‍. ഛാപ്ര- ആനന്ദ് വിഹാര്‍ എക്സ്പ്രസിന് ഡല്‍ഹി പെണ്‍കുട്ടിയുടെ പേര് നല്‍കുമെന്ന് റയില്‍‌വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു.

നിര്‍ഭയ, ബേട്ടി എന്നീ പേരുകള്‍ ആണ് പരിഗണിക്കുന്നത്. പെണ്‍കുട്ടിയുടെ നാടായ ബല്ലിയയിലൂടെ ഈ ട്രെയിന്‍ കടന്നുപോകുന്നുണ്ട്.

ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് ട്രെയിനിന് ഡല്‍ഹി പെണ്‍കുട്ടിയുടെ പേരിടുന്ന കാര്യം മന്ത്രി അറിയിച്ചത്.