ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ രണ്ടു പ്രതികളുടെ വധശിക്ഷയ്ക്കുള്ള സ്റ്റേ സുപ്രീം കോടതി നീട്ടി. ഏപ്രില്‍ ഏഴ് വരെയാണ് സ്റ്റേ നീട്ടിയിരിക്കുന്നത്. കേസിലെ പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത എന്നിവരുടെ ശിക്ഷയ്ക്കാണ് സ്റ്റേ.
സ്റ്റേ കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കോടതി അത് നീട്ടിയിരിക്കുന്നത്.
കേസിലെ നാല് പ്രതികള്‍ക്ക് സാകേത് കോടതി വിധിച്ച വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് രണ്ട് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.