ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം

Webdunia
ബുധന്‍, 29 മെയ് 2013 (17:44 IST)
PTI
PTI
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് ബന്ധുവടക്കം മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ജാര്‍ഖണ്ടിലെ ഗും‌ല സ്വദേശിയായ പെണ്‍കുട്ടിയെ ജോലി നല്‍കാമെന്ന് പ്രേരിപ്പിച്ചാണ് ബന്ധുവും സുഹൃത്തക്കളും ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹിയിലെ പട്ടേല്‍ നഗറില്‍ താത്കാലിക വീട്ടുജോലി തരപ്പെടുത്തിയ ബന്ധുവും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പറഞ്ഞ് മയക്കി ബന്ധുവിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തീര്‍ത്തും അവശനിലയില്‍ പെണ്‍കുട്ടിയെ കാശ്മീരി ഗേറ്റിനു സമീപം കണ്ടെത്തുകയായിരുന്നു.

പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് പൊലീസിന്റെ വിശദീകരണം.