ഡല്‍ഹിയില്‍ ഡാനിഷ് മധ്യവയസ്ക കൂട്ടബലാത്സംഗത്തിന് ഇരയായി. മധ്യഡല്‍ഹിയിലെ കൊണാഗ്ട് പാലസിന് സമീപം ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
51 കാരിയെ കൊള്ളയടിച്ച ശേഷമാണ് സംഘം കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പഹര്‍ഗഞ്ച് സമീപമുള്ള ഹോട്ടലിലേക്ക് തിരിച്ചുവരുകയായിരുന്നു ഇവര്‍.
ഹോട്ടല്‍ മാനേജരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് ഡല്‍ഹിയില്‍ നിന്നും ഡെന്മാര്ക്കിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു സ്ത്രീ. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.