ഡല്‍ഹിയില്‍ കെട്ടിടത്തിന് തീ പിടിച്ചു; ആളപായമില്ല

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (15:20 IST)
ഡല്‍ഹിയില്‍ കെട്ടിടത്തിന് തീ പിടിച്ചു. തീ പിടിത്തത്തില്‍ ആളപായമില്ല. കിഴക്കന്‍ ഡല്‍ഹിയിലെ വ്യാപാര സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. 
 
രാവിലെ ഒമ്പതേമുക്കാലോടെ കര്‍ക്കര്‍ഡൂമ മേഖലയിലെ നിപുന്‍ ടവറിന്റെ ആറാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
 
15 അഗ്നിശമനസേന വാഹനങ്ങള്‍ അപകടസ്ഥലത്ത് എത്തിയാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമായെന്ന് അഗ്നിശമനസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുരേഷ് സിംഗ് അറിയിച്ചു.