ഞാന്‍ ആവര്‍ത്തിക്കുന്നു; ഭാര്യയുമൊത്തുള്ള ചിത്രം വീണ്ടും ഷെയര്‍ ചെയ്ത് മതമൗലികവാദികള്‍ക്ക് ഇര്‍ഫാന്‍ പത്താന്റെ മറുപടി

Webdunia
വ്യാഴം, 20 ജൂലൈ 2017 (15:18 IST)
ഭാര്യയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ചെയ്തതിന്റെ പേരില്‍ തനിക്കെതിരെ രംഗത്തെത്തിയ മതമൗലിക വാദികള്‍ക്ക് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ മറുപടി. ഓരോരുത്തര്‍ക്കും എപ്പോഴും എന്തെങ്കിലും പറയാനുണ്ടാകുമെന്നും അത് അവരുടെ കാര്യം എന്നുമാണ് ഇര്‍ഫാന്‍ പറഞ്ഞത്.
 
മറുപടിക്ക് പുറമേ കൈകള്‍ കൊണ്ട് മുഖം മറച്ചിരിക്കുന്ന ഭാര്യയുടെ ഫോട്ടോ ട്വിറ്ററിലൂടെ വീണ്ടും ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു രണ്ടാമത്തെ പോസ്റ്റ്. നമ്മള്‍ സ്നേഹത്തേക്കാള്‍ കൂടുതല്‍ വിദ്വേഷമാണ് ഉണ്ടാക്കുന്നതെങ്കില്‍ നമ്മള്‍ നല്ലതാണ് ചെയ്യുന്നതെന്ന് വേണം മനസിലാക്കാനെന്നായിരുന്നു ആ പോസ്റ്റില്‍ ഇര്‍ഫാന്‍ കുറിച്ചത്.
 
‘ ദിസ് ഗേള്‍ ഈസ് ട്രബിള്‍ ‘ എന്ന് പറഞ്ഞുകൊണ്ട് മുഖം കൈകൊണ്ട് പാതിമറച്ചുകൊണ്ടിരിക്കുന്ന ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോ ഇര്‍ഫാന്‍ അടുത്തിടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കയ്യില്‍ നെയില്‍പോളിഷ് ഇടുന്നത് ഇസ്‌ലാമിന് ചേരുന്നതല്ലെന്നും കൈയും മുഖവും മറയ്ക്കാന്‍ ഭാര്യയോട് പറയണമെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍. എന്നാല്‍ ചിലര്‍ ഇതിനെ അനുകൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്.
Next Article