ജെ ഡേ വധം: ജിഗ്നാ വോറയ്ക്കെതിരെ കുറ്റപത്രം

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (19:29 IST)
PRO
PRO
മുംബൈയിലെ മിഡ് ഡേ പത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്ന ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തക ജിഗ്നാ വോറയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരവും ബോംബെ പൊലീസിന്റെ നിയമപ്രകാരവും ആയുധ നിയമപ്രകാരവുമാണ് കുറ്റപത്രം.

ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഛോട്ടാ രാജന്റെ സംഘത്തിന്, ഡേയെക്കുറിച്ചുള്ള വിവരങ്ങള്‍ ജിഗ്നാ വോറ കൈമാറിയെന്ന് പൊലീസ് പറയുന്നു. ഡേയുടെ മോട്ടോര്‍ സൈക്കിളിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഛോട്ടാ രാജനു നല്‍കിയത് ജിഗ്നാ വോറയാണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

കേസിലെ പതിനേഴാം പ്രതിയാണ് ഏഷ്യന്‍ ഏജ്' ഇംഗ്ലിഷ് ദിനപ്പത്രത്തിന്റെ മുംബയ് ഡെപ്യൂട്ടി ബ്യൂറോ ചീഫ് ആയിരുന്ന ജിഗ്നാ വോറ.