ജെയ്‌ഷ മുഹമ്മദ് കമാന്‍ററെ വധിച്ചു

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2007 (14:48 IST)
ജമ്മു കാശ്‌മീരിലെ ബാന്ദിപ്പോര ജില്ലയില്‍ ജെയ്‌ഷ മുഹമ്മദ് കമാന്‍‌ഡറെ പൊലീസും കരസേനയും സം‌യുക്തമായി നടത്തിയ പോരാട്ടത്തില്‍ ചൊവ്വാഴ്‌ച വധിച്ചു.

പാകിസ്ഥാന്‍ സ്വദേശിയാണ് ഇയാള്‍. രഹസ്യവിവരം അനുസരിച്ച് സുരക്ഷസേന ഇയാളുടെ വീട് വളയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സുരക്ഷസേനക്കു നേരെ വെടിവെച്ചു. പിന്നീട് നടന്ന പ്രത്യാക്രമണത്തില്‍ ഇയാളെ വധിക്കുകയായിരുന്നു.

ഒരു എ.കെ.47 തോക്ക്, രണ്ട് മാഗസിനുകള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണിത്.1994ലാണ് ഇത് സ്ഥാപിതമായത്. ജമ്മു കാശ്‌മീരിനു പുറത്ത് ഒറ്റ അക്രമണം മാത്രമേ ജെ‌യ്‌ഷ മുഹമ്മദ് നടത്തിയിട്ടുള്ളൂ. 2001 ഡിസംബര്‍ 13 ന് ഇന്ത്യന്‍ പാര്‍ലമെന്‍റിനു നേരെ നടത്തിയ അക്രമണം.