ജയസൂര്യയുടെ അഭിനയമികവിനെ പ്രശംസിച്ച് ജൂറി അധ്യക്ഷനും സംവിധായകനുമായ രമേശ് സിപ്പി. ജയസൂര്യയുടെ അഭിനയം വളരെ മികച്ചതാണ്. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാരെ മികച്ച നടനായി തെരഞ്ഞെടുക്കാന്‍ പരിമിതിയുള്ളതു കൊണ്ടാണ് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായതെന്നും അദ്ദേഹം പറഞ്ഞു.
അവസാന റൗണ്ടില്‍ മമ്മൂട്ടി, ജയസൂര്യ എന്നിവരെ പിന്തള്ളിയാണ് അമിതാ ബച്ചന്‍ മികച്ച നടനുള്ള പുരസ്കാരം നേടിയത്. പത്തേമാരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചത്. സൂസൂ സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന ചിത്രങ്ങളിലെ ജയസൂര്യയുടെ മികച്ച അഭിനയം ജൂറി പ്രത്യേകം പരാമര്‍ശിച്ചു.