ജയറാം രമേഷ്‌ കോ - ഓര്‍ഡിനേറ്റര്‍

Webdunia
ശനി, 28 ഫെബ്രുവരി 2009 (18:58 IST)
ജയറാം രമേഷിനെ കോണ്‍ഗ്രസിന്‍റെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കോ - ഓര്‍ഡിനേറ്ററായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചതാണിത്.

തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ കൂടുതല്‍ സമയം കണ്ടെത്താന്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പാര്‍ട്ടിനേതാക്കള്‍ക്ക്‌ പരിശീലനം നല്‍കുകയും സജ്ജരാക്കുകയും ചെയ്യുകയായിരിക്കും അദ്ദേഹത്തിന്‍റെ ജോലി.

2004 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മുഖ്യ പ്രചാരകരില്‍ ഒരാളായിരുന്നു അദ്ദേഹം.