ജമ്മു കശ്മീര്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷനെ തള്ളി ആംആദ്മി പാര്‍ട്ടി. ജമ്മു കശ്മീരില്‍ സുരക്ഷയ്ക്ക് സൈനിക സാന്നിധ്യം വേണോ എന്ന് ഹിതപരിശോധന നടത്തണമെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എതിര്‍ത്തു.
രാജ്യത്തിനകത്ത് സൈന്യത്തെ വിന്യസിക്കുന്നത് ആഭ്യന്തര സുരക്ഷാഭീഷണി നോക്കിയാണ്. സുരക്ഷയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ നിയമത്തിന്റെ വഴിക്കു വിടണം. അതില്‍ ഹിതപരിശോധന ആവശ്യമില്ല. അത്തരം ഹിതപരിശോധനയെ എഎപി പിന്തുണയ്ക്കില്ല- കെജ്രിവാള്‍ പറഞ്ഞു. അതേസമയം ഇത്തരം കാര്യങ്ങളില്‍ പ്രദേശവാസികളുടെ വികാരങ്ങളെ മാനിക്കണമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ സുരക്ഷ ജനപങ്കാളിത്തമോ ഹിതപരിശോധനയോ കൊണ്ടു തീരുമാനിക്കാവുന്നതല്ല എന്നാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്.