ജമ്മു-കശ്മീരില്‍ ഭീകരര്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ചു. ആക്രമണത്തില്‍ നാല് പൊലീസുകാരും ഉള്‍പ്പടെ 12 പേര് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ കത്തുവാ ജില്ലയിലേ ഹിര്നഗറിലെ പൊലീസ് സ്റ്റേഷനാണ് ഭീകരര്‍ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഭീകര്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം.
അതെസമയം സാംബ ജില്ലയിലെ സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം ഉണ്ടായിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സംഭവ സ്ഥലം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്നും അധികം അകലെയല്ല.
ഐക്യരാഷ്ട്രസഭയുടെ യോഗത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ഞായാറാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഈ ആക്രമണം. ഇരു രാജ്യങ്ങളുടെ ബന്ധത്തെ ഈ ആക്രമണം ബാധിക്കാന്‍ സാധ്യതയുണ്ട്.