ജനത്തിന് ദുരിതം; പെട്രോള്‍ വില വീണ്ടും കൂട്ടി

Webdunia
വെള്ളി, 1 മാര്‍ച്ച് 2013 (20:12 IST)
PRO
PRO
ജനജീവിതം ദുരിതമാക്കി പെട്രോള്‍വിലയില്‍ വീണ്ടും വര്‍ധന. ലിറ്ററിന്‌ 1 രൂപ 40 പൈസയാണ്‌ കൂട്ടുന്നത്‌. നിലവിലെ വിലയായ 71.04 എന്നത്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ 72.70 ആയിട്ട് വര്‍ദ്ധിക്കും.

രണ്ടാഴ്‌ചയ്‌ക്കിടെ ഇത്‌ രണ്ടാം തവണയാണ്‌ പെട്രോളിന്‌ വില വര്‍ദ്ധിപ്പിക്കുന്നത്‌.

കഴിഞ്ഞമാസം 15 ന്‌ പെട്രോളിന്‌ ഒന്നര രൂപയും ഡീസലിന്‌ 45 പൈസയും കൂട്ടിയിരുന്നു. ഒരു മാസത്തിനിടെ മൂന്ന്‌ രൂപയോളമാണ്‌ പെട്രോളിന്‌ വില കൂടിയത്‌.

അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ കാരണമായി കമ്പനികള്‍ പറയുന്നത്.

എല്ലാ മാസത്തിന്റെ പകുതിയിലും അവസാനത്തിലും ചേരുന്ന എണ്ണക്കമ്പനികളുടെ അവലോകനയോഗമാണ്‌ പെട്രോള്‍ വില കാര്യത്തില്‍ തീരുമാനം എടുക്കുന്നത്‌.