ജഡ്ജി എ കെ ഗാംഗുലിയ്ക്കെതിരേ ബിജെപിയും കോണ്‍ഗ്രസും
വെള്ളി, 13 ഡിസംബര്‍ 2013 (20:30 IST)
PRO
PRO
യുവ അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന മുന്‍ സുപ്രീം കോടതി ജഡ്ജി എ കെ ഗാംഗുലിയെ പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ് ലോക് സഭയില്‍ വിഷയം ഉന്നയിച്ചത്. ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ ജസ്റ്റിസ് ഗാംഗുലി രാജിവെക്കേണ്ടതായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഉന്നത സ്ഥാനത്ത് തുടരാനാണ് ഭാവമെങ്കില്‍ അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സുഷമാ സ്വരാജിന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായയും രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ഉന്നത പദവികളില്‍ തുടരുന്നത് ശരിയല്ലെന്ന് ബന്ദോപാധ്യായ് പറഞ്ഞു.
അതിനിടെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് ജസ്റ്റിസ് ഗാംഗുലി കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണം താന്‍ നേരത്തെതന്നെ നിഷേധിച്ചതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.