ജഡ്ജിമാര്‍ അധികാര നിര്‍വഹണത്തില്‍ സന്തുലിതത്വവും ആത്മ നിയന്ത്രണവും പാലിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. ‘നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിലെ ഓരോ ഘടകവും അതിന്റേതായ കര്‍ത്തവ്യം നിര്‍ബന്ധമായി നിര്‍വഹിക്കുന്നതോടൊപ്പം മറ്റുള്ളവയുടെ അധികാര പരിധിയിലേക്ക് കടന്ന് കയറുകയും ചെയ്യരുത്. രാജ്യത്തെ മൂന്ന് സംവിധാനങ്ങള്‍ക്കിടയിലുള്ള അധികാരത്തിന്റെ സന്തുലിതത്വമാണ് നമ്മുടെ ഭരണഘടനയെ സംരക്ഷിച്ചു നിര്‍ത്തുന്നത്’- രാഷ്ട്രപതി പറഞ്ഞു.
ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ നടന്ന സുപ്രീം കോടതി ജഡ്ജിമാരുടെ ഔദ്യോഗിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു രാഷ്ട്രപതി.