ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ഭടന്മാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു.
മരിച്ച മറ്റൊരാള്‍ ഡ്രൈവറാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ജോലിക്ക് ശേഷം മടങ്ങുകയായിരുന്ന ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേര്‍ക്ക് കുഴിബോംബാക്രമണമാണുണ്ടായത്.