ഗോവ മുഖ്യമന്ത്രി സച്ചിനെ പോലെയാണ്!

ബുധന്‍, 10 ഏപ്രില്‍ 2013 (17:37 IST)
PTI
PTI
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍ക്കറോട് സ്വയം ഉപമിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സച്ചിന്‍ കളി ആസ്വദിക്കുന്നത് പോലെ ആസ്വദിച്ചാണ് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. ഓരോ ഇന്നിംഗ്സും ആസ്വദിച്ചാണ് സച്ചിന്‍ കളിക്കുന്നത്. താനും അതുപോലെയാണെന്ന് പരീക്കര്‍ പറഞ്ഞു.

പന്തിനെ പഠിച്ച് അവസരോചിതമായി ബാറ്റ് ചെയ്യുന്ന സച്ചിന്റെ രീതിയാണ് തനിക്കും. ക്രിക്കറ്റര്‍ സലിം ദുറാനിയെ പോലെ ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം സിക്സര്‍ അടിക്കാന്‍ തുനിയുന്ന സ്വഭാവമല്ല തന്റേത്. അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക