ഗോവയില്‍ ലൈംഗിക തൊഴിലിന് തായ് യുവതികള്‍

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2012 (18:28 IST)
PRO
PRO
ഗോവയില്‍ ലൈംഗിക തൊഴിലിനായി തായ്‌ലാന്‍ഡ് യുവതികളെ ഇറക്കുമതി ചെയ്യുന്ന സംഘങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത്തരക്കാര്‍ ഗോവ പൊലീസിന് തലവേദനയായി മാറുകയാണ്. മസാജ് പാര്‍ലറുകള്‍, ബാറുകള്‍‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഇവരുടെ മാംസ വ്യാപാരം.

തായ്‌ലന്‍ഡില്‍ നിന്ന് മസാജ് പാര്‍ലറുകളിലേക്കും ബ്യൂട്ടി പാര്‍ലറുകളിലേക്കും ജോലിക്കു വരുന്ന യുവതികളെ രാത്രി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ഗോവയിലെ പല പാര്‍ലര്‍ ഉടമസ്ഥരും. ജൂണ്‍ 18ന് ഗോവയിലെ ഒരു പാര്‍ലറില്‍ നിന്ന് പത്ത് തായ്‌ലാന്‍ഡ് സ്വദേശിനികളെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ല.

ഇവരെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ആരാണെന്നത് വ്യക്തമാക്കിയില്ല. പാസ്പോര്‍ട്ട് വരെ ഒളിപ്പിച്ച ഇവരില്‍ നിന്ന് സത്യം മനസിലാക്കുക ഏറെ ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്. പലരുടെയും പാസ്പോര്‍ട്ടിന്റെ കാലവധി കഴിഞ്ഞതാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പകല്‍ മുഴുവന്‍ മസാജ് ജോലിയില്‍ ഏര്‍പ്പെട്ടതിനുശേഷം രാത്രിയില്‍ വേശ്യവൃത്തിയില്‍ ഏര്‍പ്പെടുകയാണ് ഭൂരിപക്ഷം തായ്‌ലാന്‍ഡ് യുവതികളും വേശ്യവൃത്തിക്ക് പ്രതിഫലമായി 1000 തൊട്ട് 2000 രൂപ വരെ കിട്ടുമെന്നാണ് ഇവര്‍ പറയുന്നത്.

ഗോവയില്‍ നടക്കുന്ന ഇത്തരത്തിലുള്ള മാംസക്കച്ചവടങ്ങള്‍ തടയുന്നതിന് വേണ്ടി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഡിവൈ‌എസ്‌പി ഉമേഷ് ഗവോങ്കര്‍ അറിയിച്ചു.