ഗോധ്ര ട്രെയിൻ തീവെപ്പുകേസ്: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (11:37 IST)
ഗോധ്ര ട്രെയിൻ കത്തിക്കൽ കേസുമായി ബന്ധപ്പെട്ട 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് വിധി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെന്നും കോടതി വിമര്‍ശിച്ചു . 
 
അൻപത്തിയൊമ്പതുപേർ കൊല്ലപ്പെട്ട ഗോധ്ര ട്രെയിൻ തീവെപ്പുകേസിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഈ വിധി പ്രസ്താവം. 2011ൽ 
 
2002 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയോധ്യയിൽനിന്നും മടങ്ങിവരികയായിരുന്ന തീർത്ഥാടകരെ ഗോധ്രയിൽവെച്ച് സബർമതി എക്സ്പ്രസിന്റെ എസ് ആറ് കോച്ചിൽ വച്ചാണ് തീയിട്ട് കൊലപ്പെടുത്തിയത്. ഈ തീവെപ്പായിരുന്നു ആയിരത്തിലധികമാളുകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വഴിതെളിയിച്ചത്. 
Next Article