ഗുജറാത്തില്‍ 1096 എന്നാല്‍ സംരക്ഷണം!

Webdunia
തിങ്കള്‍, 18 ജനുവരി 2010 (10:59 IST)
ഗുജറാത്തില്‍ മുതിര്‍ന്ന പൌരന്‍‌മാര്‍ക്ക് 1096 എന്ന ടെലഫോണ്‍ നമ്പര്‍ ഇനി മുതല്‍ സംരക്ഷണത്തിന്റെ പര്യായമായിരിക്കും. ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന ആള്‍ക്കാര്‍ക്ക് 1096 എന്ന നമ്പരില്‍ വിളിച്ചാല്‍ ഏതു സമയത്തും പൊലീസ് സംരക്ഷണം ലഭിക്കുന്ന അവസരം സംസ്ഥാനത്ത് ഉടന്‍ നിലവില്‍ വരും.

സംസ്ഥാന പൊലീസ് ബി‌എസ്‌എന്‍‌എലുമായി ചേര്‍ന്നാണ് ഈ ഹെല്‍‌പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിക്കുന്നത്. ഈ മാസം അവസാനത്തോടെ സേവനം ലഭ്യമാക്കി തുടങ്ങുമെന്ന് സംസ്ഥാന ഡിജിപി എസ്‌എസ് ഖണ്ഡ്‌വാല അറിയിച്ചു.

പരസഹായമില്ലാതെ കഴിയുന്ന മുതിര്‍ന്ന പൌരന്‍‌മാരെയാണ് പദ്ധതി പ്രധാനമായും ലക്‍ഷ്യമിടുന്നത് എങ്കിലും എല്ലാ പൌരന്‍‌മാര്‍ക്കും സേവനം ലഭ്യമായിരിക്കും. മുതിര്‍ന്ന പൌരന്‍‌മാരെ കുറിച്ചുള്ള വിവര ശേഖരണത്തിനായി എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ വിവര ശേഖരണം പൂര്‍ത്തിയാവുമെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.