ഹിന്ദു മതത്തില്‍ നിന്നും മതം മാറാന്‍ ലഭിച്ച അപേക്ഷകളില്‍ 94.4 ശതമാനവും ഹിന്ദുക്കളാണെന്ന് റിപ്പോര്‍ട്ട്. മതംമാറ്റം ആഗ്രഹിച്ച് മൊത്തം വന്ന 1838 അപേക്ഷകളില്‍ 1735 എണ്ണം ഹിന്ദുമതത്തില്‍ നിന്നും മറ്റു മതത്തിലേക്ക് മാറാനുള്ളതാണ്. 57 മുസ്ലീങ്ങള്‍, 42 ക്രിസ്‌ത്യാനികള്‍, നാല് പാഴ്‌സികള്‍ എന്നിങ്ങനെയാണ് മറ്റ് അപേക്ഷകള്‍.
സൂറത്ത്, രാജ്‌കോട്ട്, പോര്‍ബന്ദര്‍, അഹമ്മദാബാദ്, ജാംനഗര്‍, ജുനഗഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷ വന്നിട്ടുള്ളത്. മതപരിവര്‍ത്തന നിരോധന നിയമമായ ഗുജറാത്ത് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്‌റ്റ് പ്രക്രാരം മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ അക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. അപേക്ഷയില്‍ 878 പേര്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്.
ബുദ്ധ, സിഖ് മതങ്ങളില്‍ നിന്നും മതംമാറ്റത്തിന് അപേക്ഷകര്‍ ഉണ്ടായില്ല. മതം മാറ്റത്തിന് കാരണങ്ങളില്‍ ചിലത് വിവാഹങ്ങളായിരുന്നു. അതേസമയം അപേക്ഷകള്‍ മുഴുവന്‍ പരിഗണിക്കപ്പെട്ടിട്ടില്ല. ഹിന്ദു ജനസംഖ്യാ അനുപാതം അനുസരിച്ച് ഈ വര്‍ഷം മതം മാറാന്‍ അപേക്ഷിച്ചവരുടെ എണ്ണം കൂടുതലാണ്.