കൗമാരക്കാര്‍ക്ക് മദ്യം നല്‍കിയ പബ്ബ് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലാണ് അറസ്റ്റ് നടന്നത്. എംജി റോഡിലെ പബ്ബിന്റെ മാനേജര്‍ പ്രഭാതിനെയാണ് അറസ്റ്റ് ചെയ്തത്.
വിദേശികള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാര്‍ക്കാണ് അര്‍ധരാത്രി വരെ തുറന്നുവെക്കുന്ന പബ്ബില്‍ നിന്ന് മദ്യം നല്‍കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് മദ്യം വില്‍ക്കരുതെന്ന ചട്ടം ലംഘിച്ചതിനും അര്‍ധരാത്രിക്കുശേഷവും പബ്ബ് തുറന്നുവെച്ചതിനുമാണ് അറസ്റ്റ്.
എന്നാല്‍ 15 വിദേശികള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാരെ പൊലീസ് മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു. ഹരിയാനയിലെ എക്സൈസ് ചട്ടപ്രകാരം 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് തന്നെ മദ്യം നല്‍കാന്‍ പാടില്ല.