ക്ലാസ്‌റൂം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍; വിദ്യാര്‍ഥിനികള്‍ക്ക് സസ്പെന്‍ഷന്‍

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (17:02 IST)
PRO
PRO
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ക്ലാസ്‌റൂം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതിന്റെ പേരില്‍ നാല് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ സസ്പെന്റ് ചെയ്തു. 200 രൂപ പിഴയും ചുമത്തി. മധ്യപ്രദേശ് ഹാര്‍ദയിലെ ലാല്‍ ബഹദൂര്‍ പ്രൊഫഷണല്‍ സ്റ്റഡീസ് കോളജ് ആണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടിയെടുത്തത്.

കോളജില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികള്‍ ക്ലാസ്‌റൂം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് കോളജ് ഡയറക്ടര്‍ പ്രതികരിച്ചു.

ഈ ചിത്രങ്ങള്‍ക്ക് അപകീര്‍ത്തികരമായ രീതിയില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.