ക്രയോജനിക് എന്‍ജിന്റെ പരീക്ഷണ വിക്ഷേപണം ആഗസ്റ്റ് 19ന്

Webdunia
വെള്ളി, 26 ജൂലൈ 2013 (14:58 IST)
PTI
PTI
ക്രയോജനിക് എന്‍ജിന്റെ പരീക്ഷണ വിക്ഷേപണം ആഗസ്റ്റ് 19ന് ശ്രീഹരിക്കോട്ടയില്‍ നടക്കും. 2010 ഏപ്രിലില്‍ ക്രയോജനിക് എന്‍ജിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു. എന്നാല്‍ ആ പരീക്ഷണം പരാജയപ്പെടുകയായിരുന്നു. ഇത്തവണ പുതിയ ക്രയോജനിക് എന്‍ജിന്‍ ഘടിപ്പിച്ച ജി എസ് എല്‍ വി-ഡി 5 റോക്കറ്റാണ് ഉപയോഗിക്കുന്നത്.

ഡി-5 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ്-14 ആണ് വിക്ഷേപിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ക്രയോജനിക് എന്‍ജിന്‍ വിക്ഷേപിച്ചത് ജി എസ് എല്‍ വി-ഡി 3 റോക്കറ്റ് ഉപയോഗിച്ചായിരുന്നു. എന്നാല്‍ പരീക്ഷണം പരാജയപ്പെടുകയായിരുന്നു.

ആദ്യ പരാജയത്തിന് ശേഷം 35 ഗ്രൗണ്ട് ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് പുതിയ ക്രയോജനിക് എന്‍ജിന്റെ വിക്ഷേപണത്തിനുള്ള അന്തിമ തീരുമാനം എടുത്തത്. ശീതികരിച്ച ദ്രവ ഓക്‌സിജനും ദ്രവ ഹൈഡ്രജനുമാണ് ക്രയോജനിക് എന്‍ജിന് ഇന്ധനമായി ഉപയോഗിക്കുക.