കേന്ദ്രമന്ത്രി രാംശങ്കർ കത്തേരിയ മുസ്ലിങ്ങൾക്കെതിരെ വിദ്വോഷ പ്രസംഗം നടത്തിയ വിഷയത്തിൽ സി പി ഐ നേതാവ് ഡി രാജ, കോൺഗ്രസ് നേതാക്കൾ ആനന്ദ് ശർമ, പ്രമോദ് തിവാരി, ഗുലാം നബി ആസാദ് എന്നിവരാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയം രാജ്യസഭയുടെ പരിഗണനാ പട്ടികയിൽ പെടുത്തുകയും ചർച്ചക്ക് വിധേയമാക്കുകയും ചെയ്യും. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷം ഒരുമിച്ച് നിന്നാൽ സർക്കാർ പ്രതിരോധത്തിലാകും.