കെജ്‌രിവാള്‍ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറ‌ഞ്ഞ മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (16:05 IST)
PRO
PRO
മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതോടെ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറ‌ഞ്ഞ മുഖ്യമന്ത്രിയാകും അരവിന്ദ് കെജ്‌രിവാള്‍. നാല്പത്തഞ്ചാം വയസിലാണ് പഴയ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

1968 ജൂണ്‍ പതിനാറിന് ഹരിയാനയിലെ ഹിസാറില്‍ ഒരു മാര്‍വാടി കുടുംബത്തിലാണ് കെജ്‌രിവാളിന്റെ ജനനം. ഖരക്പൂര്‍ ഐഐടിയില്‍നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടി. തുടര്‍ന്ന് ടാറ്റാ സ്റ്റീലില്‍ ജോലിചെയ്തു. 1992ല്‍ ജോലി ഉപേക്ഷിച്ച് സാമൂഹിക പ്രവര്‍ത്തനത്തിന് ഇറങ്ങി.