കുവൈറ്റിലെ തൊഴില്‍‌പ്രശ്നം: പരാതി ലഭിച്ചിട്ടില്ലെന്ന് വയലാര്‍ രവി

Webdunia
ചൊവ്വ, 25 ജൂണ്‍ 2013 (18:29 IST)
PRO
PRO
കുവൈറ്റിലെ സ്വദേശിവത്കരണത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന്‌ കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി. കേന്ദ്ര സര്‍ക്കാറിനു പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശിവത്കരണം മൂലം മടങ്ങിയവരെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വയലാര്‍ രവി.

സൗദിയില്‍ നിന്നും മടങ്ങുന്നവരെ പുനരധിവസിപ്പിക്കാന്‍ അതാതു സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.