കാശി തീര്‍ത്ഥാടനത്തിന് പോയ മലയാളി സംഘത്തിലെ മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി പാട്ടവീട്ടില്‍ നീലു (73), കാവലത്തുമ്പാടം കാര്‍ത്ത്യായനി (65), പള്ളിക്കാട് വീട്ടില്‍ കാര്‍ത്ത്യായനി (68) എന്നിവരാണ് മരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദവും അതിസാരവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഭക്‍ഷ്യ വിഷബാധയേറ്റതായിരിക്കാം എന്നാണ് കരുതുന്നത്.
മെയ് 30 നാണ് 17 അംഗ സംഘം കാശിയിലേയ്ക്ക് യാത്ര പുറപ്പെട്ടത്. സംഘത്തിലെ മറ്റ് മൂന്നുപേര്‍ കൂടി അതിസാരം പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയിലും ആശങ്കയുണ്ട്. മൃതദേഹങ്ങള്‍ കാശിയില്‍ തന്നെ സംസ്കരിക്കും.