കാണാതായവരെ മരിച്ചവരായി പ്രഖ്യാപിച്ചേക്കും

Webdunia
ശനി, 28 ഫെബ്രുവരി 2009 (18:55 IST)
ഗോധ്ര കലാപത്തെ തുടര്‍ന്ന് കാണാതായവരെ ഗുജറാത്ത് സര്‍ക്കാര്‍ മരിച്ചതായി പ്രഖ്യാപിച്ചേക്കും. 228 പേരെയാണ്‌ ഏഴുവര്‍ഷം മുമ്പുണ്ടായ ദുരന്തത്തില്‍ കാണാതായത്‌. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 1180 ആകും.

ഗോധ്ര കലാപത്തിന്‍റെ ഏഴാം വാര്‍ഷികം പിന്നിടുന്ന വേളയിലാണ് സര്‍ക്കാര്‍ തീരുമാനം. ഏഴുവര്‍ഷമായി ഒരാളെ കാണാതായിരിക്കുകയാണെങ്കില്‍ അയാള്‍ മരിച്ചതായി പ്രഖ്യാപിക്കാമെന്നാണ്‌ നിയമം.

കാണാതായവരുടെ പട്ടിക തയാറാക്കി റവന്യു വകുപ്പിന്‌ അയച്ചു കഴിഞ്ഞതായി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ബല്‍വന്ത്‌ സിങ്‌ അറിയിച്ചു.

കൂടുതല്‍ നടപടിക്കായി ഈ പട്ടിക റവന്യൂ വകുപ്പ്‌ ജില്ലാ കലക്ടറേറ്റുകള്‍ക്ക്‌ അയയ്ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.