കസബ് വെജിറ്റേറിയന്‍ ആയി!

Webdunia
തിങ്കള്‍, 21 മെയ് 2012 (11:13 IST)
PRO
PRO
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബ് വെജിറ്റേറിയന്‍ ആയി മാറി. എന്നാല്‍ ഇത് കസബിന്റെ ഇഷ്ടപ്രകാരമുള്ള മാറ്റം അല്ല. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന കസബ് ജയില്‍ അധികൃതരുടെ തീരുമാനപ്രകാരമാണ് വെജിറ്റേറിയന്‍ ആകുന്നത്. കസബിന് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കിയ പ്രത്യേക പാചകക്കാരെ പിന്‍‌വലിച്ചതോടെയാണിത്.

കസബിന്റെ സുരക്ഷയ്ക്കും ഭക്ഷണത്തിനും ഉള്‍പ്പെടെ കോടികളാണ് സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. ആറു പൊലീസുകാരാണ് കസബിന് വേണ്ടി മാറിമാറി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം തയാറാക്കിയിരുന്നത്. ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച ഭീകരനെ ഇഷ്ടവിഭവങ്ങള്‍ നല്‍കി ഊട്ടുന്നതിനെ മുംബൈ പൊലീസ് ശക്തമായി എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേക പാചകക്കാരെ ഒഴിവാക്കിയത്.

ഇനി മുതല്‍ ജയിലിലെ മറ്റ് തടവുകാര്‍ക്ക് നല്‍കുന്ന ഭക്ഷണം തന്നെ കസബും കഴിക്കണം. തടവുകാര്‍ തന്നെയാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. മുമ്പ് അസ്തമയത്തിന് ശേഷമാണ് കസബിന് അത്താഴം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വൈകിട്ട് 3:30-ന് തന്നെ അത്താഴം നല്‍കും.

പാകിസ്ഥാനിലെ അട്ടിറച്ചി വില്പനക്കാരന്റെ മകനാണ് കസബ്.