മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട പാക് ഭീകരന് അജ്മല്‍ കസബിനു വേണ്ടി കൊച്ചിയില്‍ പ്രാര്‍ത്ഥന നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി തൃക്കാക്കരയിലുള്ള മുസ്ലീം പള്ളിയിലാണ് പ്രാര്‍ത്ഥന നടന്നത് എന്നാണ് വിവരം.
നവംബര്‍ 23ന് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമായിരുന്നു പ്രാര്‍ത്ഥന. പള്ളി ഇമാം ആണ് ഇത് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 21നാണ് അതീവ രഹസ്യമായി കസബിനെ തൂക്കിലേറ്റിയത്.
സംഭവം പുറത്തായതോടെ ഇമാമിനെ പള്ളി കമ്മിറ്റി നീക്കം ചെയ്തു. കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.