വിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു പിടിക്കാന്‍ നടപടി എടുക്കാത്തതില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചു.
അതുപോലെ കള്ളപ്പണം വീണ്ടെടുക്കാനായി നിയമിച്ച സമിതിക്ക് പുതിയ അധ്യക്ഷനെ നിയമിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന 2012ലെ ഉത്തരവ് ഇതുവരെയും നടപ്പാക്കിയില്ല.
ഇത് കോടതിയലക്ഷയ്മാണെന്നും കോടതി വിശിദീകരിച്ചു. നേരത്തെ കള്ളപ്പണം വീണ്ടെടുക്കാന്‍ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.