കല്‍ക്കരി ബ്ലോക്ക് അഴിമതിയില്‍ സിബിഐ അന്വേഷണം

Webdunia
വെള്ളി, 1 ജൂണ്‍ 2012 (09:20 IST)
PRO
PRO
കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തും. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണിത്. അണ്ണാ ഹസാരെ സംഘമാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗിനെ ഹസാരെ സംഘം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

ഹസാരെ സംഘത്തിന് പിന്നാലെ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറും ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. 2006-2009 കാലയളവില്‍ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതിനെക്കുറിച്ചാണ് അന്വേഷണം. ഈ കാലയളവില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്.

ലേലം നടത്താതെ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചത് വഴി സര്‍ക്കാരിന് ഒരുലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി എ ജിയുടെ കണ്ടെത്തല്‍.