കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, വ്യവസായി നവീന്‍ ജിന്‍ഡാല്‍ എന്നിവരടക്കം പത്തുപേര്‍ക്ക് ജാമ്യം അനുവദിച്ചു. പ്രത്യേക സി ബി ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യം അനുവദിച്ചെങ്കിലും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുതെന്ന് എല്ലാവര്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും വഞ്ചന, ക്രമിനല്‍ ഗൂഢാലോചന എന്നിവയ്ക്ക് എതിരായ വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.