ജമ്മു കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നതിനെതിരേ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്ത്. പാര്‍ലമെന്‍റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനു ശേഷമാണു കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടാതിരിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. എന്നാല്‍ ആരും പ്രശ്നം ഉണ്ടാക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കര്‍ഫ്യൂ തുടരേണ്ടെന്നാണ് ഒമറിന്‍റെ വാദം.
പ്രദേശിക പള്ളികളില്‍ പ്രാര്‍ഥന നടത്തുന്നതില്‍ നിന്ന് ആരേയും വിലക്കിയിട്ടില്ലെന്നും ഒമര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് കശ്മീര്‍ വാലിയില്‍ കര്‍ഫ്യൂ വീണ്ടും പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച വിഘടനവാദികള്‍ റാലി നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ വീണ്ടും പ്രഖ്യാപിച്ചത്.