കടല്‍ക്കൊലക്കേസ്: ഏജന്‍സിയെ തിങ്കളാഴ്ച തീരുമാനിക്കും

ചൊവ്വ, 16 ഏപ്രില്‍ 2013 (17:03 IST)
PRO
PRO
കടല്‍ക്കൊലക്കേസ് ഏത് ഏജന്‍സി അന്വേഷണിക്കണമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച തീരുമാനിക്കും. കേസ് ദേശീയ അന്വേഷണ ഏജന്‍സ് (എന്‍ഐഎ) അന്വേഷിക്കുന്നത് ചോദ്യം ചെയ്ത് ഇറ്റാലിയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി നിലപാട് അറിയിച്ചത്. കടല്‍ക്കൊള്ളയും തീവ്രവാദവും പോലെയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയെ കടല്‍ക്കൊലക്കേസ് ഏല്‍പ്പിക്കുന്ന് ഉചിതമല്ലെന്നും നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തരുതെന്നും ചൂണ്ടിക്കാട്ടിയാണ് ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇതിനകം എന്‍ഐഎ അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്‍ഐഎ അന്വേഷണം രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ കോടതിയില്‍ എതിര്‍ത്തു. സിബിഐ ഇപ്പോള്‍ തന്നെ അധികഭാഗം വഹിക്കുന്നുണ്ട്. എന്‍ഐഎ തന്നെയാണ് ഈ കേസ് അന്വേഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ഏജന്‍സിയെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ വാഹന്‍വതി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് തിങ്കളാഴ്ച അറിയിക്കാമെന്ന് ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക