പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സ്ത്രീകള്‍ ധരിക്കുന്ന വേഷത്തില്‍ നില്ക്കുന്ന ആമിര്‍ ഖാന്റെ ഫോട്ടോ പുറത്ത്. രാജ്കുമാര് ഹിരാനി സംവിധാനം ചെയ്യുന്ന പി.കെ എന്ന ചിത്രത്തിലാണ് ആമിര്‍ പാവാട ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു കോട്ടും അദ്ദേഹം ധരിച്ചിട്ടുണ്ട്.
മഞ്ഞ ഗാഗ്രയും കോട്ടും ധരിച്ച കൈയില്‍ ഒരു ട്രാന്‍സിസ്റ്ററുമായി നില്ക്കുന്ന ആമിറിന്റെ ചിത്രം കൌതുകമുണര്‍ത്തുന്നു. രാജസ്ഥാനില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടുത്തെ ഷൂട്ടിംഗ് 45 ദിവസം നീളും. ഒരു അപകടത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട് പിന്നീട് മദ്യത്തിന് അടിമയാകുന്ന കഥാപാത്രമാണ് ആമിര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍.
ഭാര്യ കിരണിനെയും മകന് ആസാദിനെയും ഇത്രയും ദിവസം പിരിഞ്ഞിരിക്കാന്‍ വയ്യാത്തതിലാല് അവരേയും ആമിര്‍ ഒപ്പം കൂട്ടിയിട്ടുണ്ട്.
അനുഷ്ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. ‘3 ഇഡിയറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം ഹിരാനിയും ആമിറും ഒന്നിക്കുന്ന ചിത്രമാണിത്.