മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ 55 ഓഫ് ക്യാംപസ് സെന്ററുകള്‍ അടച്ചു പൂട്ടണമെന്ന് ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഉത്തരവ്. സ്വകാര്യവാര്‍ത്ത ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മഹാത്മഗാന്ധി വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കി.
ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. സര്‍വ്വകലാശാലയുടെ അധികാരത്തിന് പുറത്തുള്ള ക്യാംപസ് പൂട്ടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.
അധികാര പരിധിക്ക് പുറത്തുള്ള ഓഫ് ക്യാംപസുകള്‍ പൂട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കണെമെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം. ചട്ടം ലംഘിച്ച് 55 ഓഫ് ക്യാംപസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.
അധികാരപരിധിയിലെ ഓഫ് ക്യാമ്പസുകളുടെ കാര്യത്തില്‍ ഗവര്‍ണ്ണര്‍ തെളിവെടുക്കും. ഈ മാസം 30നാണ് തെളിവെടുപ്പ്.