ഓണക്കാലം ആഗതമായി; വന്‍കൊള്ളയ്ക്ക് തയ്യാറെടുത്ത് സ്വകാര്യബസ് സര്‍വ്വീസുകള്‍; ഈടാക്കുന്ന തുകയോ ?

വെള്ളി, 18 ഓഗസ്റ്റ് 2017 (12:59 IST)
ഓണക്കാലം അടുത്തെത്തിയതോടെ വന്‍കൊള്ളയ്ക്ക് തയ്യാറെടുത്ത് സ്വകാര്യബസ് സര്‍വ്വീസുകള്‍. ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കാതെ വരുന്ന വേളയില്‍ തമിഴ്‌നാട്, ബാംഗ്ലൂര്‍ എന്നിങ്ങനെയുള്ള നഗരങ്ങളില്‍ നിന്നും നാട്ടിലേക്കെത്തുന്നതിനായി ഇവിടെയുള്ളവര്‍ സാധാരണ സ്വകാര്യ ബസ് സര്‍വ്വീസുകളെയാണ് ആശ്രയിക്കുക. എന്നാല്‍ ഈ സമയത്തെ യാത്രക്കാരെ പരമാവധി കൊള്ളയടിക്കാനാണ് ഏജന്‍സികള്‍ തയ്യാറെടുക്കുന്നത്‍. 
 
ഉത്സവ സീസണ്‍ ആയതോടെ സാധാരണ ചാര്‍ജില്‍ നിന്നും നാലിരട്ടിയിലധികം തുകയാണ് ഇപ്പോള്‍ സ്വകാര്യബസ് ലോബികള്‍ ഈടാക്കുന്നത്. അതായത് ഇപ്പോള്‍ ബുക്ക്‌ ചെയ്താല്‍ ഓണസമയത്ത് ബാംഗ്ലൂരില്‍ നിന്നു തൃശൂരിലേക്ക് ബസില്‍ എത്തണമെങ്കില്‍ 3500 രൂപയോളം മുടക്കണമെന്ന് ചുരുക്കം.
 
സാധാരണ ഇത്തരത്തിലുള്ള ഒരു യാത്രയില്‍ 850, 1700 രൂപ മാത്രം മുടക്കേണ്ടി വരുമ്പോള്‍ ഉത്സവ സീസണിലെ കൊള്ളലാഭം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ടിക്കറ്റ് കിട്ടാതെ വരുന്ന വേളയില്‍ ഇതേ ടിക്കറ്റിനു 5000 രൂപവരെയാണ് ഒരോരുത്തരും മുടക്കേണ്ടി വരുന്നത്. ഇതിനെതിരെ തൃശൂര്‍ കൊരട്ടി സ്വദേശി ജെറിന്‍ ജോസ്, മുഖ്യമന്ത്രിക്കും ധനമന്ത്രി തോമസ് ഐസക്കിനും പരാതി നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍